പണ്ടൊരു ശില്പി പ്രേമശില്പി
പണ്ടൊരു ശില്പി - പ്രേമശില്പി
പമ്പാനദിയുടെ കരയിൽ
ചന്ദനശിലയിൽ കൊത്തി വെച്ചു
ഒരു കന്യകയുടെ രൂപം
(പണ്ടൊരു..)
പ്രേമശില്പി അനശ്വരയാക്കിയ
കന്യകയാരവളാരോ
കുളിരുള്ള തേയിലത്തോട്ടത്തിൽ
കൊളുന്തു നുള്ളും പെണ്ണ്
യുവതിയാണോ -
കിളുന്നു പെണ്ണ്
(പണ്ടൊരു..)
അവർ പ്രേമമായിരുന്നോ
പെൺകൊടിയും ശില്പിയും പ്രേമമായിരുന്നൂ
എങ്ങനെയോ എങ്ങനെയോ - ഒരുനാളവളുടെ
പ്രേതം പമ്പയിൽ ഒഴുകി നടന്നൂ
(പണ്ടൊരു..)
അന്നു ശില്പി കൊത്തിയെടുത്തൊരു
ചന്ദനവിഗ്രഹമെവിടെ
അവിടെയൊരമ്പലമുണ്ടാക്കി - തപസ്സിരുന്നൂ ശില്പി
എത്ര നാൾ -
മരിക്കുവോളം
(പണ്ടൊരു...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pandoru shilpi
Additional Info
ഗാനശാഖ: