ശ്രീലക്ഷ്മി ശ്രീകുമാർ
Sreelakshmi Sreekumar
1995 മെയ് 11 ന് പ്രശസ്ത നടൻ ജഗതി ശ്രീകുമാറിന്റെയും കലയുടെയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. തിരുവനന്തപുരത്തെ ക്രൈസ്റ്റ് നഗർ സ്കൂളിലാണ് സ്കൂൾ പഠനം പൂർത്തിയാക്കിയത്. ചെറുപ്പകാലം മുതൽ, ക്ലാസിക്കൽ നൃത്തത്തിൽ താല്പര്യമുണ്ടായിരുന്ന ശ്രീലക്ഷ്മി നല്ലൊരു നർത്തകി കൂടിയാണ്. 2014 ൽ കാരണവർ എന്ന സിനിമയിലൂടെയാണ് ശ്രീലക്ഷ്മി ചലച്ചിത്രാഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് വൺസ് അപ്പോൺ എ ടൈം, ഓടും രാജ ആടും റാണി ഉൾപ്പെടെ നാല് ചിത്രങ്ങളിൽ കൂടി അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ശ്രീലക്ഷ്മി പങ്കെടുത്തിരുന്നു.
ശ്രീലക്ഷ്മിയുടെ വിവാഹം 2019 ലായിരുന്നു. ദുബായിൽ പൈലറ്റായ ജിജിൻ ജഹാംഗീറിനെയാണ് വിവാഹം ചെയ്തത്.