പൂവേ പൊലി പൂവേ

പൂവേ പൊലി പൂവേ.. പൊലി പൊലി പൂവേ..
പൂവേ പൊലി പൂവേ... പൊലി പൊലി പൂവേ..
തുമ്പപ്പൂവേ പൂത്തിടണേ...
നാളേയ്ക്കൊരു വട്ടി പൂ തരണേ
ആക്കില ഈക്കില ഇളംപടി പൂക്കില
ആയിരമായിരം പൂ തരണേ..
പൂവേ പൊലി പൂവേ... പൊലി പൊലി പൂവേ
പൂവേ പൊലി പൂവേ.. പൊലി പൊലി പൂവേ

അരിപ്പൂപ്പൂവേ പൂത്തിടണേ
നാളേയ്ക്കൊരു വട്ടി പൂ തരണേ..
ആക്കില ഈക്കില ഇളംപടി പൂക്കില
ആയിരമായിരം പൂ തരണേ..

ആടണം  പൂ..  ആടണം  പൂ...
പുഷ്പിണിയേ വാ കുളിപ്പാൻ
പൂവും നാരും ഞാൻ തരുവേൻ..
പൂവും നാരും ഞാൻ തരുവേൻ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
poove poli poove

Additional Info

അനുബന്ധവർത്തമാനം