ശരണമയ്യപ്പാ സ്വാമി

ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
ശബരിഗിരിനാഥാ സ്വാമീ ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
ശബരിഗിരിനാഥാ സ്വാമീ ശരണമയ്യപ്പാ

മണ്ഡലം നൊയമ്പു നോറ്റു - അക്ഷരലക്ഷം
മന്ത്രങ്ങള്‍ ഉരുക്കഴിച്ചൂ
പുണ്യപാപച്ചുമടുകളാം ഇരുമുടിക്കെട്ടുമേന്തി
പൊന്നമ്പലമല ചവുട്ടാന്‍ വരുന്നൂ ഞങ്ങള്‍
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
ശബരിഗിരിനാഥാ സ്വാമീ ശരണമയ്യപ്പാ
സ്വാമി ശരണം അയ്യപ്പ ശരണം
സ്വാമി ശരണം അയ്യപ്പ ശരണം
സ്വാമിയേ ശരണം

പമ്പയില്‍ കുളിച്ചു തോര്‍ത്തി ഉള്ളിലുറങ്ങും
അമ്പലക്കിളിയെ ഉണര്‍ത്തി
പൊള്ളയായോരുടുക്കുമായ് പേട്ടതുള്ളി പാട്ടുപാടി
പതിനെട്ടാം പടിചവുട്ടാന്‍ വരുന്നൂ ഞങ്ങള്‍
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
ശബരിഗിരിനാഥാ സ്വാമീ ശരണമയ്യപ്പാ
സ്വാമി ശരണം അയ്യപ്പ ശരണം
സ്വാമി ശരണം അയ്യപ്പ ശരണം
സ്വാമിയേ ശരണം

ശ്രീകോവില്‍ തിരുനടയിങ്കല്‍
കര്‍പ്പൂരമലകള്‍ കൈകൂപ്പി തൊഴുതുരുകുമ്പോള്‍
പത്മരാഗപ്രഭ വിടര്‍ത്തും തൃപ്പദങ്ങള്‍ ചുംബിക്കും
കൃഷ്ണതുളസിപ്പൂക്കളാകാന്‍ വരുന്നൂ ഞങ്ങള്‍
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
ശബരിഗിരിനാഥാ സ്വാമീ ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
ശബരിഗിരിനാഥാ സ്വാമീ ശരണമയ്യപ്പാ
ശബരിഗിരിനാഥാ സ്വാമീ ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
സ്വാമി ശരണം അയ്യപ്പ ശരണം
സ്വാമി ശരണം അയ്യപ്പ ശരണം
സ്വാമിയേ ശരണം
സ്വാമി ശരണം അയ്യപ്പ ശരണം
സ്വാമി ശരണം അയ്യപ്പ ശരണം
സ്വാമിയേ ശരണം..

സ്വാമിയേ ശരണമയ്യപ്പോ -
ഹരിഹരസുതനയ്യനയ്യപ്പസ്വാമിയേ
ശരണമയ്യപ്പോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Saranamayyappa Swami

Additional Info