ചക്രവര്‍ത്തിനീ നിനക്കു (f)

ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നൂ
പുഷ്പപാദുകം പുറത്തുവയ്ക്കു നീ
നഗ്നപാദയായ് അകത്തുവരൂ
ചക്രവര്‍ത്തിനീ...

ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നൂ
പുഷ്പപാദുകം പുറത്തുവയ്ക്കു നീ
നഗ്നപാദയായ് അകത്തുവരൂ (2)
ചക്രവര്‍ത്തിനീ

സാലഭഞ്ജികകള്‍ കൈകളില്‍
കുസുമതാലമേന്തി വരവേല്‍ക്കും
പഞ്ചലോഹമണിമന്ദിരങ്ങളില്‍...
മണ്‍വിളക്കുകള്‍ പൂക്കും..
ദേവസുന്ദരികള്‍ കണ്‍കളില്‍
പ്രണയദാഹമോടെ നടമാടും...
ചൈത്രപദ്മദല മണ്ഡപങ്ങളില്‍
രുദ്രവീണകള്‍ പാടും... താനേ പാടും

ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നൂ
പുഷ്പപാദുകം പുറത്തുവയ്ക്കു നീ
നഗ്നപാദയായ് അകത്തുവരൂ
ചക്രവര്‍ത്തിനീ...

ശാരദേന്ദുകല ചുറ്റിലും
കനക പാരിജാതമലര്‍ തൂകും
ശില്പകന്യകകള്‍ നിന്റെ വീഥികളില്‍
രത്നകംബളം നീര്‍ത്തും...
കാമമോഹിനികള്‍ നിന്നെയെന്‍
ഹൃദയകാവ്യലോക സഖിയാക്കും..
മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍
ലജ്ജകൊണ്ടു ഞാന്‍ മൂടും.. നിന്നെ മൂടും..

ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നൂ..
പുഷ്പപാദുകം പുറത്തുവയ്ക്കു നീ
നഗ്നപാദയായ് അകത്തുവരൂ
ചക്രവര്‍ത്തിനീ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chakravarthini ninakk

Additional Info

അനുബന്ധവർത്തമാനം