ഇന്നേ പോൽ
ഓ...ഓ....ഇന്നേ പോൽ
ഇന്നേ പോൽ ഇന്നേ പോൽ
ഇല്ലില്ലം കാവിൽ തേരോട്ടം
ഒന്നേ പോൽ ഒന്നേ പോൽ
പൊന്നാനപ്പുറത്താലവട്ടം (ഇന്നേ പോൽ...)
തേരും കാണാം തേവരേം കാണാം (2)
ദാഹവും തീർക്കാം മോഹവും തീർക്കാം
താമരച്ചോലയിൽ മുങ്ങിക്കുളിക്കാം
കൂടെപ്പോരടീ കുയിലാളേ
കൊഞ്ചും മൊഴിയാളേ (ഇന്നേ പോൽ...)
ആട്ടവും കാണാം പാട്ടും കേൾക്കാം
കാറ്റും കൊള്ളാം കൈതേം നുള്ളാം
ആറ്റും മണപ്പുറത്തൊന്നിച്ചുറങ്ങാം
കൂടെപ്പോരടീ കുയിലാളേ
കൊഞ്ചും മൊഴിയാളേ (ഇന്നേ പോൽ...)
വേലേം കാണാം പൂരവും കാണാം (2)
മാലേം മാറാം മോതിരോം മാറാം
നേരം വെളുക്കും മുമ്പിങ്ങോട്ടു പോരാം
കൂടെപ്പോരടീ കുയിലാളേ
കൊഞ്ചും മൊഴിയാളേ (ഇന്നേ പോൽ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Inne Pol
Additional Info
Year:
1969
ഗാനശാഖ: