കസ്തൂരി തൈലമിട്ടു മുടി മിനുക്കീ

കസ്തൂരിത്തൈലമിട്ട് മുടിമിനുക്കീ
മുത്തോടുമുത്തുവെച്ച വളകിലുക്കീ - കയ്യില്‍ 
മുത്തോടുമുത്തുവെച്ച വളകിലുക്കീ
മന്ദാരക്കുളങ്ങരെക്കുളിച്ചൊരുങ്ങീ
മംഗല്യത്തട്ടമിട്ട പുതുക്കപ്പെണ്ണ് - മാറില്‍ 
മഞ്ചാടിമറുകുള്ള മിടുക്കിപ്പെണ്ണ്
കസ്തൂരിത്തൈലമിട്ട് മുടിമിനുക്കീ
മുത്തോടുമുത്തുവെച്ച വളകിലുക്കീ - കയ്യില്‍ 
മുത്തോടുമുത്തുവെച്ച വളകിലുക്കീ

എന്നും പതിനാറു വയസ്സാണ് - ഖല്‍ബില്‍
ഏഴു നേരവും കനവാണ് - ഉള്ളില്‍
ഏഴു നേരവും കനവാണ്
പടിഞ്ഞാറന്‍ കടല്‍ക്കരെ പകലന്തിമയങ്ങുമ്പോള്‍
ഉറുമാലും തുന്നിക്കൊണ്ടിരിപ്പാണ്
പുതുമുത്തമണിയിച്ചു പുളകങ്ങള്‍ പുതപ്പിച്ചു
പൂണാരംതരുമൊരു പുതുമാരന്‍ 
പുതുമുത്തമണിയിച്ചു പുളകങ്ങള്‍ പുതപ്പിച്ചു
പൂണാരംതരുമൊരു പുതുമാരന്‍ 
(കസ്തൂരിത്തൈലമിട്ട്..)

എന്നും കിളിവാതില്‍ തുറക്കുമ്പോള്‍ - അവന്‍
നിന്നെ മുട്ടിവിളിയ്ക്കുമ്പോള്‍ - നിങ്ങള്‍ 
നെഞ്ചുരുമ്മിയുറങ്ങുമ്പോള്‍
പതിനാലാം ബഹറിലെ പവിഴക്കല്‍പ്പടവിലെ
പനിനീര്‍പൂവിറുത്തുനീ നല്‍കേണം
തളിര്‍വെറ്റ തെറുക്കണം തളികയില്‍ കൊടുക്കണം
താമരവിശറികള്‍ വീശേണം 
തളിര്‍വെറ്റ തെറുക്കണം തളികയില്‍ കൊടുക്കണം
താമരവിശറികള്‍ വീശേണം 

കസ്തൂരിത്തൈലമിട്ട് മുടിമിനുക്കീ
മുത്തോടുമുത്തുവെച്ച വളകിലുക്കീ - കയ്യില്‍ 
മുത്തോടുമുത്തുവെച്ച വളകിലുക്കീ
മന്ദാരക്കുളങ്ങരെക്കുളിച്ചൊരുങ്ങീ
മംഗല്യത്തട്ടമിട്ട പുതുക്കപ്പെണ്ണ് - മാറില്‍ 
മഞ്ചാടിമറുകുള്ള മിടുക്കിപ്പെണ്ണ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Kasthoori Thailamittu

Additional Info

Year: 
1969

അനുബന്ധവർത്തമാനം