മദ്യമോ ചുവന്ന രക്തമോ

മദ്യമോ ചുവന്ന രക്തമോ
മനസ്സിൽ പതഞ്ഞു പതഞ്ഞു വരും
മാദകവികാരമോ
പകരൂ ഞരമ്പിലേക്കതു പകരൂ
മദ്യമോ ചുവന്ന രക്തമോ

സ്വർണ്ണനൂൽ കൊണ്ട് സ്വീറ്റ് ഡ്രീംസെഴുതിയോ
യൊരന്നത്തൂവൽ തലയിണകൾ കൈകൊണ്ട് ഞെക്കിഞെരിക്കും കാമചാപല്യമേ
എനിക്കതു കാണുമ്പോൾ എന്തെന്നില്ലാത്തൊ
രാവേശം - ആവേശം
മദ്യമോ ചുവന്ന രക്തമോ

പാനപാത്രത്തിന്‍ ചുണ്ടില്‍ നിന്‍ ചുണ്ടുകള്‍
പത്തിപ്പാമ്പായ് പുളയുമ്പോള്‍
വീഞ്ഞിന്റെ തിരയില്‍ നീന്തി തുഴയും
നീലനേത്രങ്ങളേ
എനിയ്ക്കടുത്തിരിക്കുമ്പോള്‍ എന്തെന്നില്ലാത്തൊ-
രുന്മാദം - ഉന്മാദം

മദ്യമോ ചുവന്ന രക്തമോ
മനസ്സിൽ പതഞ്ഞു പതഞ്ഞു വരും
മാദകവികാരമോ
പകരൂ ഞരമ്പിലേക്കതു പകരൂ
മദ്യമോ ചുവന്ന രക്തമോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Madyamo chuvanna rakthamo

Additional Info

അനുബന്ധവർത്തമാനം