തുടിക്കൂ ഹൃദയമേ
തുടിക്കൂ ഹൃദയമേ തുടിക്കൂ
തുടിക്കൂ ഹൃദയമേ തുടിക്കൂ
തുടുതുടെയൊരു പുതുവർഷപ്പൂ
വിടരുന്നൂ പൂ വിടരുന്നൂ
(തുടിക്കൂ..)
മറന്നു പോയൊരു ദാഹം പോലെ
മരിച്ചു പോയൊരു സ്വപ്നം പോലെ
കഴിഞ്ഞ വർഷം മനസ്സിനുള്ളിൽ
കൊഴിഞ്ഞു വീണു
പുതിയ വികാരങ്ങളവയുടെ മീതെ
പൂപ്പന്തുരുട്ടുന്നു
ഹാപ്പി ന്യൂഇയർ - ഹാപ്പി ന്യൂഇയർ
ഹാപ്പി ഹാപ്പി ന്യൂഇയര്‍
(തുടിക്കൂ..)
തിരഞ്ഞു കിട്ടിയ രത്നം പോലെ
വിരുന്നു വന്ന വികാരം പോലെ
വിടര്‍ന്ന വര്‍ഷം മനസ്സിനുള്ളില്‍
വിളക്കു വെയ്ക്കുന്നു
പുതിയ വസന്തങ്ങള്‍ അവയുടെ മുന്‍പില്‍
പൂപ്പട കൂട്ടുന്നു
ഹാപ്പി ന്യൂഇയര്‍ - ഹാപ്പി ന്യൂഇയര്‍
ഹാപ്പി ഹാപ്പി ന്യൂഇയര്‍
(തുടിയ്ക്കൂ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Thudikkoo hridayame
Additional Info
ഗാനശാഖ: