ഇന്ദീവരങ്ങള്‍ പൂത്തു (F)
ഇന്ദീവരങ്ങള്‍ പൂത്തു പൂത്തു
പൂമണമിവിടെ പൊഴിയുകയോ
ഇന്ദിന്ദിരങ്ങള്‍ പുഷ്പപരാഗ
ചിപ്പി തുറക്കുകയോ
ഇന്ദ്രിയമഞ്ചിലുമേതോ സ്വപ്ന-
സുഗന്ധം വന്ന് നിറയുകയോ
എന്നില്‍ നീയൊരു ചന്ദനലതയായ്
പുല്‍കിപ്പടരുകയോ
പനിനീര്‍പ്പന്തലില്‍ മാരനു നല്‍കാന്‍
മധുരസമൊരുക്കും വൈശാഖം
പനിനീര്‍പ്പന്തലില്‍ മാരനു നല്‍കാന്‍
മധുരസമൊരുക്കും വൈശാഖം
നീയതിലൊരു പൂവല്ലേ
എന്റെ നീലാംബുജമല്ലേ
ചൂടിക്കൂ ചൂടിക്കൂ നിന്റെ യൗവ്വന-
മധുമഞ്ജരിയിലെ രോമാഞ്ചം - രോമാഞ്ചം
(ഇന്ദീവരങ്ങള്‍..)
നളചരിതത്തിലെ അരയന്നങ്ങളെ
ദൂതിനയക്കും വൈശാഖം
നീയൊരു ദമയന്തിയല്ലേ
എന്റെ ആരാധികയല്ലേ
നേദിക്കൂ നേദിക്കൂ നിന്റെ മാനസ
മലര്‍ത്താലത്തിലെ നൈവേദ്യം - നൈവേദ്യം
(ഇന്ദീവരങ്ങള്‍..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Indeevarangal poothu (F)
Additional Info
Year:
1974
ഗാനശാഖ: