ഇന്ദീവരങ്ങൾ പൂത്തു (D)
ഇന്ദീവരങ്ങൾ പൂത്തു പൂത്തു
പൂമണമിവിടെ പൊഴിയുകയോ
ഇന്ദിന്ദിരങ്ങൾ പുഷ്പപരാഗ-
ച്ചിപ്പി തുറക്കുകയോ
ഇന്ദ്രിയമഞ്ചിലുമേതോ സ്വപ്ന-
സുഗന്ധം വന്നു നിറയുകയോ
എന്നിൽ നീയൊരു ചന്ദനലതയായ്
പുൽകിപ്പടരുകയോ
പാമ്പിന്‍ കാവില് പാലപ്പൂവിലും
മധുരസം തുളുമ്പും വൈശാഖം
പനിനീർപന്തലിൽ മാരനു നൽകാൻ
മധുരരസം ഒരുക്കും വൈശാഖം
നീയതിലൊരു പൂവല്ലേ - എന്റെ
നീലാംബുജമല്ലേ
ചൂടിക്കൂ ചൂടിക്കൂ നിന്റെ യൗവന
മധുമഞ്ജരിയിലെ രോമാഞ്ചം രോമാഞ്ചം (ഇന്ദീവരങ്ങൾ..)
നാലില്ലങ്ങളിൽ ഋതുമംഗലകൾ
മൃഗമദം ചാർത്തും വൈശാഖം
നളചരിതത്തിലെ അരയന്നങ്ങളെ
ദൂതിനയക്കും വൈശാഖം
നീയൊരു ദമയന്തിയല്ലേ - എന്റെ
ആരാധികയല്ലേ
നേദിക്കൂ നേദിക്കൂ നിന്റെ മാനസ മലര്‍ത്താലത്തിലെ നൈവേദ്യം നൈവേദ്യം
(ഇന്ദീവരങ്ങള്‍..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Indeevarangal poothu (D)
Additional Info
ഗാനശാഖ: