പന്തയം പന്തയം
Music:
Lyricist:
Singer:
Film/album:
പന്തയം പന്തയം
ഒരു പന്തയമാണീ ജീവിതം
തോറ്റവര്‍ക്കല്ലാ ജയിച്ചവര്‍ക്കല്ലാ
തുറന്ന മനസ്സിനാണീ ട്രോഫി
(പന്തയം..)
ഇന്നു തോറ്റവര് നാളെ ജയിക്കും
സ്വര്‍ണ്ണമെഡലുകള്‍ വാങ്ങും
ചെറുപ്പക്കാരികളേ....
ഹിസ്റ്ററിക്ലാസില്‍ കൂര്‍ക്കം വലിക്കാം
ഹിന്ദിപ്പാട്ടുകള്‍ പാടിനടക്കാം
സിനിമകാണാം സ്വപ്നംകാണാം
നമുക്കീപ്പന്തയം തുടരാം
(പന്തയം..)
ഇന്നു ജയിച്ചവര് നാളെ തോല്‍ക്കും
വന്ന ഭാഗ്യങ്ങള്‍ പോകും
ചെറുപ്പക്കാരികളേ.....
ലേഡീസ് ഹോസ്റ്റലില്‍ പോയിരിക്കാം
ലവ് ലെറ്ററുകള്‍ എഴുതാം
ലഹരിപിടിക്കാം ഹിപ്പിയാവാം
നമുക്കീപന്തയം തുടരാം
(പന്തയം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Panthayam