ചോര തുടിക്കും ഹൃദയങ്ങൾ

ചോര തുടിക്കും ഹൃദയങ്ങള്‍
ചുവന്ന ഹൃദയങ്ങള്‍
പുതിയ കുരുക്ഷേത്രഭൂമികളില്‍
അശ്വരഥം തെളിക്കും ഹൃദയങ്ങള്‍
ഞങ്ങള്‍ രഥം തെളിക്കും ഹൃദയങ്ങള്‍
ചോര തുടിക്കും..)

എഴുപത്തിനാലു വയസ്സു തികഞ്ഞൊരീ
ഇരുപതാം നൂറ്റാണ്ടിന്‍ തറവാട്ടില്‍
സ്വര്‍ണപീഠങ്ങളില്‍ തപസ്സിനിരിക്കും
വന്ദ്യ വയോധികരേ
ഈയുഗം നയിക്കാന്‍ കഴിയാത്ത നിങ്ങള്‍
ഇനിയൊന്നു വിശ്രമിക്കു
ഈ അധികാരമൊഴിഞ്ഞു തരൂ
(ചോര തുടിക്കും..)

യുഗധര്‍മശൈലി തിരുത്തിക്കുറിക്കുവാന്‍
ഉണരുമീ സംക്രാന്തി പുലരികളില്‍
അന്ധകാരം കൊണ്ടു മനസ്സു നിറയ്ക്കും
അന്ധവിശ്വാസികളേ
ഈ യുദ്ധം നയിക്കാന്‍ കഴിയാത്ത നിങ്ങള്‍
ഇനിയൊന്നു വിശ്രമിക്കൂ
ഈ അധികാരമൊഴിഞ്ഞു തരൂ
(ചോര തുടിക്കും..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chora thudikkum

Additional Info

അനുബന്ധവർത്തമാനം