പാതിരാത്തണുപ്പ് വീണു
പാതിരാ തണുപ്പു വീണു.. മഞ്ഞു വീണു...
പാതിരാ തണുപ്പു വീണു മഞ്ഞു വീണു
പാട്ടു നിര്‍ത്തി കിടക്കൂ രാപ്പാടി
(പാതിരാ..)
കാറ്റോടും ജാലകങ്ങള്‍ അടച്ചോട്ടെ
ഈ കാറ്റാടി കുളിര്പങ്ക നിറുത്തിക്കോട്ടെ
ആയിരം പുതപ്പിട്ടു പുതച്ചാലും
എത്രയായിരം കിനാവുകള്‍ വിളിച്ചാലും
വരുമോ ഉറക്കം വരുമോ
മറ്റെന്തോ കൊതിക്കുമീ ഹൃദയം
ഒരു ഭര്‍തൃമതിയുടെ ഹൃദയം
ഹേയ്! എന്തിനീ സൌന്ദര്യപ്പിണക്കം
(പാതിരാ..)
കന്നിപ്പൂ മെത്തയിന്മേല് വിരിച്ചോട്ടെ
ഈ കണ്ണാടി വിളക്കൊന്നു കെടുത്തിക്കോട്ടെ
നാഥന്റെ ഗന്ധമേറ്റു കിടക്കാതെ
പ്രാണനാഥന്റെ കരവല്ലി പൊതിയാതെ
വരുമോ ഉറക്കം വരുമോ
സ്വര്‍ഗങ്ങള്‍ കൊതിക്കുമീ ഹൃദയം
ഒരു ഭര്‍തൃമതിയുടെ ഹൃദയം
ഹേയ്! എന്തിനീ പരിഭവമയക്കം
(പാതിരാ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Pathira thanuppu veenu
Additional Info
ഗാനശാഖ: