ശരത് എ ഹരിദാസൻ
പതിമൂന്ന് വർഷത്തോളം എഴുത്ത്,ടെലിവിഷൻ പരസ്യചിത്രീകരണം,സംഗീത ആൽബ ചിത്രീകരണം എന്നീ മേഖലകളിൽ തന്റേതായ മുദ്ര പതിപ്പിച്ച ശരത് ഹരിദാസൻ, സലാല മൊബൈൽസ് എന്ന ചിത്രത്തോടെ മലയാളചലച്ചിത്രരംഗത്തേയ്ക്ക് പ്രവേശിച്ചു. എസ് കെ എം കാറ്റിൽഫീഡിന്റെ പരസ്യമാണ് അദ്ദേഹത്തിനെ ശ്രദ്ധേയനാക്കിയത്. 'The Dominion', 'The Rituals of Fire' എന്നിവ അദ്ദേഹത്തിന്റെ ഷോർട്ട് ഫിലിംസ് ആണ്. The Dominion ന് ഏറ്റവും നല്ല എക്സ്പിരിമെന്റൽ ഷോർട്ട്-ഫിലിമിനുള്ള നാഷണൽ ടെലി ഫെസ്റ്റ് അവാർഡ് (1998) ലഭിച്ചു.
തമിഴ് സിനിമയ്ക്ക് വേണ്ടിയാണ് ആദ്യമായി തിരക്കഥകൾ എഴുതിയത്. 2006ൽ എഴുതിയ "ജയകുമാറിൻ തിരക്കഥൈ" ഷൂട്ടിംഗ് പകുതിവച്ച് മുടങ്ങിയതിനെത്തുടർന്ന് വീണ്ടും പരസ്യചിത്രരംഗത്തേയ്ക്ക് മടങ്ങിയ ശരത് പിന്നെ തിരിച്ചുവരുന്നത് സംവിധായകൻ ശങ്കർ നിർമ്മിച്ച് , നാഗ സംവിധാനം ചെയ്ത "ആനന്ദപുരത്ത് വീട്" എന്ന തമിഴ് സിനിമയ്ക്ക് തിരക്കഥ എഴുതിക്കൊണ്ടാണ്.
Watercolor Pictures, Brand Pinaki Integrated Media എന്നിവ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളാണ്.
പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് ബിരുദവും മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിൽ നിന്ന് മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.