മുരളീലോലാ ഗോപാലാ
മുരളീലോലാ ഗോപാലാ
മുരഹരബാലാ ഗോപാലാ
മംഗള ശീലാ ഗോപാലാ
മഞ്ജു കപോലാ ഗോപാലാ (മുരളീ..)
ഉള്ളുരുകുമ്പോൾ ജീവിതമാകെ
പൊള്ളും തീമഴ പെയ്യുമ്പോൾ (2)
ഗോവർദ്ധനക്കുട ചൂടിത്തരുമോ
ഗോകുലപാലാ ഗോവിന്ദാ! (2)
ഗോകുലപാലാ ഗോവിന്ദാ (മുരളീ.....)
ഉദരനിമിത്തം ബഹുകൃത വേഷം
ഉലകിതിലെങ്ങും പടരുമ്പോൾ (2)
കംസ വിനാശന വീണ്ടും വരൂ നീ
കലിയുഗ കണ്ണാ കാർവർണ്ണാ (2)
കലിയുഗ കണ്ണാ കാർവർണ്ണാ (മുരളീ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Muraleelolaa Gopaalaa
Additional Info
ഗാനശാഖ: