വെളുത്ത വാവിന്റെ മടിയിലുണ്ടൊരു
വെളുത്ത വാവിന്റെ മടിയിലുണ്ടൊരു
കറുത്ത മാൻ കിടാവ്
അച്ഛനെക്കാണുവാൻ ദാഹിച്ചിരിക്കുന്നോ
രനാഥ മാൻ കിടാവ്!
കറുത്ത വാവിന്റെ മടിയിലുണ്ടൊരു
വെളുത്ത പൊൻ മുത്ത്
കടമിഴിയിൽ നിന്നുതിർന്നു വീഴും
കണ്ണുനീർ പൊൻ മുത്ത് ചുടു
കണ്ണുനീർ പൊൻ മുത്ത് (വെളുത്ത..)
പൊട്ടിക്കരച്ചിലിൽ തീമഴ പെയ്യിച്ചു
പിച്ച നടന്നാട്ടേ
അമ്മയ്ക്കു മാത്രം കണ്ണീരു ചാലിച്ചൊ
രുമ്മ തന്നാട്ടേ പൊള്ളുമുമ്മ തന്നാട്ടെ (വെളുത്ത..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
velutha vavinte madiyilundoru
Additional Info
ഗാനശാഖ: