ബ്രാഹ്മ മുഹൂർത്തമുണർന്നൂ

ബ്രഹ്മമുഹൂർത്തമുണർന്നൂ

ഭാവലയങ്ങളുണർന്നൂ

പ്രണവമുണർന്നൂ പ്രപഞ്ചമുണർന്നൂ

പ്രകൃതീശ്വരിയുണർന്നൂ (ബ്രഹ്മ..)

ഓം ദേവീപാദം സ്മരാമി

ഓം വിമലാകാരം സ്മരാമി

 

 

 

ആശ്രമവനത്തിലെ മലർമുല്ല പോലെ

ആത്മീയ ചിന്തകൾ പോലെ

വിശ്വപിതാവിന്റെ ഹൃദയം പോലേ

പ്രഭാത സൗന്ദര്യമുണർന്നൂ

വിടരുമീ വേദിയിൽ ആയിരം തിരിയുള്ള

വിളക്കായ് ജ്വലിച്ചു ഞാൻ ആ...(ബ്രാഹ്മ..)

 

 

ഹരിചന്ദനക്കുറി വരച്ചൂ വാനം

തുളസീദലം ചൂടി ഭൂമി

പ്രസാദമേന്തിയ പൂത്താലവുമായി

പ്രഭാത സൗരഭ്യമുണർന്നൂ

ഒഴുകുമീ അഷ്ടപദീ ഗാനധാരയിൽ

ഉടുക്കായ് തുടിച്ചൂ ഞാൻ (ബ്രാഹ്മ..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Braahma Muhoorthamunarnnoo

Additional Info