വെളുത്ത വാവിന്റെ

വെളുത്ത വാവിന്റെ മടിയിലുണ്ടൊരു

കറുത്ത മാൻ കിടാവ്

കറുക തിന്നാത്ത കളവറിയാത്ത

 കുരുന്നു മാൻ കിടാവ് നല്ല

കൊഴുത്ത മാൻ കിടാവ്   (വെളുത്ത..)

 

 

കറുത്ത വാവിന്റെ മുടിയിലുണ്ടൊരു

വെളുത്ത പൊൻ മുത്ത്

മുത്ത് മുത്ത് മുത്ത്  (കറുത്ത..)

എടുക്കാൻ പറ്റാത്ത കൊടുക്കാൻ കിട്ടാത്ത

തുടുത്ത പൊൻ മുത്ത്

മിന്നി ത്തിളങ്ങും പൊൻ മുത്ത്

മുത്ത് മുത്ത് പൊൻ മുത്ത്

ആ..ആ..ആ..( വെളുത്ത..)

 

പൊട്ടിച്ചിരിയുടെ പൂത്തിരി കത്തിച്ച്

പിച്ച നടന്നാട്ടേ മുത്തേ മുത്തേ മുത്തേ (പൊട്ടിച്ചിരി..)

അമ്മയ്ക്കുമച്ഛനുമായിരമായിരം

ഉമ്മ തന്നാട്ടേ തേനുമ്മ തന്നാട്ടേ

മുത്തേ മുത്തേ പൊന്മുത്തേ

ആ..ആ..ആ..( വെളുത്ത..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
velutha vavinte

Additional Info

അനുബന്ധവർത്തമാനം