ചന്ദനം കടഞ്ഞെടുത്ത
Music:
Lyricist:
Film/album:
ചന്ദനം കടഞ്ഞെടുത്ത ചന്തമുള്ള മേനിയിൽ
കൺകവണക്കല്ലെറിഞ്ഞതാര്
മറിമായക്കാരനോ മാരനോ (ചന്ദനം..)
മദനപ്പൂ വിടരുന്ന മംഗല്യ രാത്രിയിൽ (2)
അണച്ചാലും അണയാത്ത വിളക്കേത് -
പ്രേമം.. പ്രേമം. പ്രേമം..
നീരാടും നേരത്ത് മനസ്സിന്റെ മുല്ലയിൽ
കൊഴിഞ്ഞാലും വിടരുന്ന മലരേത്-
സ്വപ്നം... സ്വപ്നം ..സ്വപ്നം ...(ചന്ദനം..)
കല്യാണം കഴിയുമ്പോൾ കൈകൊട്ടിപ്പാട്ടുമായ്
കളിത്തോഴിമാർ ഞങ്ങൾ കളിയാക്കും
പോടി.. പോടീ.. പോടീ
മധുരത്തേൻചിരിയുമായ് മണവാളനെത്തിയാൽ
പൂമച്ചിൻ മണിവാതിൽ അടയ്ക്കുമല്ലോ
ഓഹോയ് ..ഓഹോയ് ..ഓഹോയ് (ചന്ദന..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chandanam Kadanjedutha
Additional Info
ഗാനശാഖ: