ഈ അലാവുദ്ദീനിൻ
Music:
Lyricist:
Singer:
Film/album:
ആ........ആ..........ആ.......
ഈ അലാവുദ്ദീനിൻ സൗഭാഗ്യവനിയിൽ
വിടർന്ന തേൻമലരേ
മധു നിറഞ്ഞ നിൻ മൃദുദലങ്ങളിൽ വന്ന
വണ്ടാണു ഞാൻ പൊൻ മലരേ ....മലരേ ( ഈ അലാവുദ്ദീനിൻ..)
ഒളിയിരവിനേകും മണിക്കവിളോ
അതിൽ പ്രണയമെന്ന പൂവിതളോ (2)
തങ്കക്കതിരാണോ തിങ്കൾക്കുളിരാണോ
മധുമാസം വിടർത്തുന്ന തളിരാണോ
പറയൂ ....അഴകേ ..രോശ്നീ ( ഈ അലാവുദ്ദീൻ..)
സ്വർണ്ണച്ചിറകു വീശി വന്ന കിളിയോ
സ്വർഗ്ഗവിളക്കിലുണർന്ന പൊന്നൊളിയോ (2)
അന്നപ്പിടയാണോ വർണ്ണക്കൊടിയാണോ
മണിമാരൻ തൊടുക്കുന്ന ശരമാണോ
പറയൂ..... അഴകേ ....രോശ്നീ . ( ഈ അലാവുദ്ദീൻ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
ee alavuddinin
Additional Info
ഗാനശാഖ: