ശൃംഗാരപ്പൊൻ‌കിണ്ണം

ശൃംഗാരപ്പൊൻ‌കിണ്ണം മന്ദാരത്തേൻ‌കിണ്ണം

തുള്ളിത്തുളുമ്പുന്നു   വാ..

മാൻ കണ്ണിൽ മീനോടും മാരന്റെ തേരോടും

പൂമെയ്യിൽ പൂണാരം താ

പൂമെയ്യിൽ പൂണാരം താ

 

 

പാടും ഗാനം കാവ്യമയം

തേടും പൂന്തേൻ പ്രേമമയം

മാനസവാടികയിൽ മായികഭാവനയിൽ

മയങ്ങിയുണർന്ന വല്ലരിയിൽ

അനുപമ രതിസുഖസുമം

മലരിതളിതാ ഇതാ ! ഇതാ ! ഇതാ !

പരിമളമിതാ ഇതാ ! ഇതാ ! ഇതാ !

മുകരൂ നീ റോജാ

ഈ റോജാ ! ഈ റോജാ ! ഈ റോജാ !

 

വീശും തെന്നൽ പൂ ചൊരിയും

നിയും ഞാനും ചേർന്നലിയും

മാദകരാവുകളിൽ മന്മഥലീലകളിൽ

വിടർന്ന മകരമഞ്ജരിയിൽ

മനസിജ മദകര സ്വരം

കതിരൊളിയിതാ ഇതാ ! ഇതാ ! ഇതാ !

കുളിരലയിതാ ഇതാ ! ഇതാ ! ഇതാ !

അരികിൽ വാ നീ രാജാ

എൻ രാജാ എൻ രാജാ എൻ രാജാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sringaarapponkinnam

Additional Info

അനുബന്ധവർത്തമാനം