ഉദയസൂര്യ തിലകം ചൂടി

ഉദയസൂര്യതിലകം ചൂടി

ഉഷസ്സു വന്നൂ

ഭാവുവധുവിൻ രൂപം തേടി

മനസ്സുണർന്നൂ  എന്റെ മനസ്സുണർന്നൂ (ഉദയ..)

 

കടമിഴിയിൽ കവിതകൾ വേനം

ചൊടിയിണയിൽ പൂവിതൾ വേണം

മാദകപ്പൂങ്കവിളിണയിൽ  മരന്ദമഞ്ജരി വേണം

സ്വന്തമാക്കും ഞാനാ സൗന്ദര്യം

സ്വപ്നങ്ങൾ നുള്ളിയുണർത്തും സൗന്ദര്യം (ഉദയസൂര്യ..)

 

 

കരിമുടിയിൽ മുകിലൊളി വേണം

കളമൊഴിയിൽ തേനല വേണം

വാരിളം നെറ്റിത്തട്ടിൽ വസന്ത പഞ്ചമി വേണം

സ്വന്തമാക്കും ഞാനാ ലാവണ്യം

സ്വർഗ്ഗങ്ങൾ പാരിലുയർത്തും ലാവണ്യം (ഉദയ..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Udaya soorya thilakam

Additional Info

അനുബന്ധവർത്തമാനം