ആദ്യചുംബനം അമൃതചുംബനം

ആദ്യചുംബനം  അമൃതചുംബനം

ഇനിയുമെത്ര ചുംബനങ്ങൾ നേടിയാലും

ഈ മധുരം എന്നെന്നും തിരുമധുരം (ആദ്യ..)

 

സ്വപ്നമെന്ന മിഥ്യയിന്നു സത്യമാകും

നഗ്ന സത്യമാകും

മോഹമെന്ന ഹംസമിന്നു നൃത്തമാടും

ഹർഷ നൃത്തമാടും  (2)

ഹൃദയങ്ങളേ യുവഹൃദയങ്ങളേ

നിങ്ങൾ തൻ മുന്നിലിതാ തേൻ കിണ്ണം (ആദ്യ..)

 

പ്രേമമെന്ന സാഗരത്തിൽ വേലിയേറ്റം

ഇന്നു വേലിയേറ്റം

മല്ലികപ്പൂവമ്പിന്നു തുള്ളിയാട്ടം

ഒരു തുള്ളിയാട്ടം (2)

ഹൃദയങ്ങളേ യുവഹൃദയങ്ങളേ

നിങ്ങൾ തൻ മുന്നിലിതാ തേൻ കിണ്ണം (ആദ്യ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aadya chumbanam

Additional Info

അനുബന്ധവർത്തമാനം