ദൈവം ചിരിക്കുന്നു

ദൈവം ചിരിക്കുന്നു നിന്നിൽ കൂടി

സ്വർഗ്ഗം തുറക്കുന്നു നിന്നിൽ കൂടി

ആശ തൻ നാമ്പേ ആനന്ദക്കാമ്പേ

ഉറങ്ങൂ നീ മണിത്തിടമ്പേ  (ദൈവം..)

 

മാനത്തെ മുറ്റത്തെ മലർമുല്ല പൂത്തു

മനസ്സിലെ മോഹവും പൂത്തു

നീ വന്ന നാൾ മുതൽ ആത്മാവിൻ സരസ്സിൽ

നീലാരവിന്ദങ്ങൾപൂത്തു (ദൈവം..)

 

അമ്പിളിമാമന്റെ മടിത്തട്ടിലിരിക്കും

മാനിളം കുഞ്ഞിനെ പോലെ

കണ്മണീ നീയെൻ മാറിൽ മയങ്ങൂ

കണ്ണന്റെ വനമാല പോലെ (ദൈവം..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Daivam chirikkunnu

Additional Info

അനുബന്ധവർത്തമാനം