ശിശിരപൗർണ്ണമി വീണുറങ്ങി

ശിശിരപൗർണ്ണമി വീണുറങ്ങി

ശിഥിലമേഘവിഹായസ്സിൽ

ഒരു വിമൂക വിഷാദ കാമിനി

വിരഹിണീ നീ യാമിനി (ശിശിര..)

 

ചിറകണിഞ്ഞൂ

മോഹവർണ്ണക്കിളികളുള്ളിലെന്തിനോ (2)

നാഥനെൻ പ്രിയനരികിലിന്നൊരു

ഗാനമായ്  വന്നൊഴുകുമോ എന്നെ തഴുകുമോ (ശിശിര..)

 

കുളിരിലീറൻ

തുകിലണിഞ്ഞു തൊഴുതു നില്പൂ മാനസം (2)

ദേവനിന്നെൻ പ്രാണവേണുവിൽ ഗാനമായ്

വന്നുണരുമോ എന്നെ ഉണർത്തുമോ (ശിശിര..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Sisirapaurnami Veenurangi

Additional Info

അനുബന്ധവർത്തമാനം