മനസ്സേ മനസ്സേ നിൻ മൗനതീരം
മനസ്സേ മനസ്സേ നിൻ മൗന തീരം
സ്മരണകളുറങ്ങും തീരം
കാലം കൊളുത്തിയ ദീപം
കൊടുങ്കാറ്റിലണഞ്ഞു നിൻ മോഹം (മനസ്സേ..)
ആകാശങ്ങളിലിരുൾ മൂടി
ആഷാഢമേഘങ്ങൾ വിതുമ്പി (2)
ആത്മവിലാപത്തിന്നീരടികൾ
ആരോ എന്തിനോ പാടീ
അഗാധമതുല്യമചിന്തനീയം
അലിഞ്ഞുറഞ്ഞു ദുഃഖം (മനസ്സേ..)
അനന്തകോടി പ്രപഞ്ചതനുവിൽ
നിന്നു തുടിക്കും ചേതന (2)
ജീവകിരണപ്രവാഹമായി
ഭൂമിദേവിയതേറ്റു വാങ്ങി
അനന്തമജ്ഞാതമവർണ്ണനീയം
അപാരമാണീ ജീവിതം (മനസ്സേ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manase manase nin maunatheeram
Additional Info
ഗാനശാഖ: