ഇന്നലെ ഉദ്യാനനളിനിയിൽ

ഇന്നലെ ഉദ്യാന നളിനിയിൽ മത്സഖീ സ്വർണമരാളമൊന്നു വന്നിറങ്ങി സ്വർണമരാളമൊന്നു വന്നിറങ്ങി (ഇന്നലെ..) കഞ്ജബാണന്റെ കൊടിക്കൂറകൾ പോലെ പൊന്നശോകങ്ങൾ പൂത്തു നിന്നു ആ... അഴകിൽ നീന്തുമാ കളിയരയന്നത്തെ അരികിൽ ചെന്നു ഞാൻ പിടിച്ചു..പിടിച്ചൂ (ഇന്നലെ..) എവിടെയിവളെ ഞാനയക്കും ദൂതിനായ് ഏതു ലേഖനം കൊടുത്തയയ്ക്കും എന്റെ സ്വപ്നത്തിൻ നൈഷധപുരിയിലെ മന്നവനാണെന്ന് പറഞ്ഞാലോ..പറഞ്ഞാലോ (ഇന്നലെ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Innale udyana naliniyil

Additional Info

Year: 
1982

അനുബന്ധവർത്തമാനം