ഉർവശീ ഉർവശീ

ഉർവശീ...ഉർവശീ
സ്വർവധൂകുല ചൂഡാമണിയാം ഉർവശീ
വരൂ നീ എൻ നർത്തനവേദിയിൽ
വരൂ നീ ആശീർവാദം തരൂ നീ
ഉർവശീ...

ഒരു കൈയ്യിലമൃതും മറുകൈയ്യിൽ വിഷവുമായ്
ഉണർന്നു അന്ന് പാലാഴിമഥനത്തിൽ ഉയർന്നൂ
അലകളിൽ മൃദംഗതാളം നിന്റെ അഴകുറ്റ പദങ്ങളിൽ ചിലമ്പൊലി മേളം
കടലൊരു വെള്ളോട്ടു മണ്ഡപമായ് അന്നു
കാലാവതീ നീയൊരരയന്നമായ് അരയന്നമായ്
ഉർവശി...

തുടുക്കുന്ന മുഖവും തുടിക്കുന്ന മനസ്സുമായ്
വിടർന്നു കൂടെ ആയിരം ദാഹങ്ങൾ വിടർന്നൂ
മണിത്തിങ്കൾ ഉടുക്കു കൊട്ടീ നിന്റെ
കനകനൂപുരങ്ങളിൽ കവിതകൾ കിലുങ്ങീ
നഭസ്സൊരു നക്ഷത്രപന്തലായി അന്നു
പ്രഭാവതീ നീയൊരപ്സരസായി അപ്സരസ്സായി

ഉർവശീ ഉർവശീ
സ്വർവധൂകുല ചൂഡാമണിയാം ഉർവശീ
വരൂ നീ എൻ നർത്തനവേദിയിൽ
വരൂ നീ ആശീർവാദം തരൂ നീ
ഉർവശീ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Urvasi

Additional Info

Year: 
1982

അനുബന്ധവർത്തമാനം