ശ്രീകൃഷ്ണ ശ്രീകൃഷ്ണ

ശ്രീകൃഷ്ണ ശ്രീകൃഷ്ണ രാധാകൃഷ്ണ
ലഹരി ലഹരി ലഹരി
ഭൂമിയിലാകെ ലഹരി
ചൊട്ടയിൽ നിന്നു ചുടല വരേയ്ക്കും
ചിരിപ്പിക്കും സുഖിപ്പിക്കും ലഹരി
(ലഹരി..)

മാനസനിർവൃതി പകർന്നു തരും ഒരു
ലഹരി ഉഗ്രലഹരി
നെഞ്ചുകൾ നെഞ്ചുകളിലമരും
ലഹരി പ്രേമലഹരി
ഉന്മാദലഹരി ആനന്ദലഹരി
സുരലൊക ശൃംഗാരരാത്രികൾ വിടർത്തും
ലഹരി നവലഹരി
(ലഹരി..)

അന്ധമാം കുടുംബബന്ധങ്ങൾ മാറ്റും
ലഹരി ഉഗ്രലഹരി
വിരഹമകറ്റീ പ്രേമരസം തരും
ലഹരി പ്രേമലഹരി
ഉന്മാദലഹരി ആനന്ദലഹരി
പുതിയൊരു ജീവിതദർശനമുണർത്തും
ലഹരി നവലഹരി
(ലഹരി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sreekrishna

Additional Info

Year: 
1982

അനുബന്ധവർത്തമാനം