ഒരു പൂവിനെ നിശാശലഭം (D)

ഒരു പൂവിനെ നിശാശലഭം
തൊട്ടുണര്‍ത്തും യാമമായ്
നറു മഞ്ഞുമീ നിലാക്കുളിരില്‍
ഒന്നു ചേരും നേരമായി
പനിനീരില്‍ നനഞ്ഞ രാത്രിയെ
പുലര്‍വെയില്‍ പുല്‍കുമോ....

പൂത്തു നില്‍ക്കും കാമിനിമുല്ലയെ
പ്രണയവസന്തം പൊതിയുമ്പോള്‍
മാഞ്ഞു പോകും മഞ്ഞണിത്തിങ്കളില്‍
സൂര്യപരാഗം കുതിരുമ്പോള്‍
പൂങ്കിനാവിന്‍ ചിറകു തലോടി
കുളിർന്നു നില്‍പ്പൂ ഞാന്‍....
വെറുതെ നിന്‍റെ മിഴിയില്‍
നോക്കി നില്‍ക്കാന്‍ മോഹമായ്...

വെള്ളിമേഘ തേരിലിറങ്ങി
വേനല്‍ നിലാവും സന്ധ്യകളും
പെയ്തു തോരും മാമഴയായി
പൊന്‍കിനാവും പൂവിതളും
ഓര്‍മ്മമൂളും വെണ്‍താളുകളില്‍
പീലി തെളിയുകയായ്...
ഇനിയും തമ്മിലലിയാന്‍
നെഞ്ചു പിടയും സാന്ദ്രമായ്......

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (1 vote)
Oru poovine (D)

Additional Info

Year: 
1998

അനുബന്ധവർത്തമാനം