മാരിവില്ലിന്മേൽ (M)

മാരിവില്ലിന്മേൽ ഒരു മഞ്ഞു കൂടാരം
താരഹാരങ്ങൾ തോരണം
ചാർത്തുമെന്റെ കൊട്ടാരമായ്
നീല രാത്തിങ്കൾ പൊൻപീലി മേലാപ്പായ്
മോഹ സങ്കല്പ ജാലകം തീർത്തു
നിന്റെ കൺപീലികൾ
നിന്മനസ്സു തൂവൽ ചില്ലുവാതിലായ്
നിൻകുരുന്നു നാണം കർണ്ണികാരമായി
മാരിവില്ലിന്മേൽ ഒരു മഞ്ഞു കൂടാരം
താരഹാരങ്ങൾ തോരണം
ചാർത്തുമെന്റെ കൊട്ടാരമായ്
നീല രാത്തിങ്കൾ പൊൻപീലി മേലാപ്പായ്
മോഹ സങ്കല്പ ജാലകം തീർത്തു
നിന്റെ കൺപീലികൾ

തുടിച്ചു പാടും പുഴയുടെ അരികിലെ
ഇളനീർ കൂട്ടിൽ കുഞ്ഞിളനീർ കൂട്ടിൽ
കൊതിച്ചു കൊഞ്ചി കുസൃതികളാടാൻ
ഉണ്ണികൾ വേണം പൊന്നുണ്ണികൾ വേണം
കൊക്കുരുമ്മിയാടാൻ കൂട്ടുവേണം
നീ കൂടെ വന്നിരുന്നാൽ തൂവസന്തം
മഞ്ഞുകോടി ചാർത്തിടുന്നോരാതിര കുരുന്നേ
മാരിവില്ലിന്മേൽ ഒരു മഞ്ഞു കൂടാരം
താരഹാരങ്ങൾ തോരണം
ചാർത്തുമെന്റെ കൊട്ടാരമായ്
നീല രാത്തിങ്കൾ പൊൻപീലി മേലാപ്പായ്
മോഹ സങ്കല്പ ജാലകം തീർത്തു
നിന്റെ കൺപീലികൾ

കൊളുത്തിവയ്ക്കാം കുളിരിടുമിരുളിൽ
കുരുന്നു ദീപം കുഞ്ഞി കുരുന്നു ദീപം
മനസ്സിൽ മീട്ടാം മധുരിതമുതിരും
ഹൃദന്ത രാഗം ഈ ഹൃദന്ത രാഗം
മൗനമായി പാടാൻ കൂടെ വേണം
നീ ചാരെ വന്നിരുന്നാൽ ചന്ദ്രകാന്തം
വെണ്ണിലാവുരുക്കി വെച്ച പുഞ്ചിരി തിടമ്പേ

മാരിവില്ലിന്മേൽ ഒരു മഞ്ഞു കൂടാരം
താരഹാരങ്ങൾ തോരണം
ചാർത്തുമെന്റെ കൊട്ടാരമായ്
നീല രാത്തിങ്കൾ പൊൻപീലി മേലാപ്പായ്
മോഹ സങ്കല്പ ജാലകം തീർത്തു
നിന്റെ കൺപീലികൾ
നിന്മനസ്സു തൂവൽ ചില്ലുവാതിലായ്
നിൻകുരുന്നു നാണം കർണ്ണികാരമായി
( മാരിവില്ലിന്മേൽ )

Maarivillinmel oru (M) - Meenathil Thaalikettu