മാനത്താരെ വീശുന്നേ
മാനത്താരെ വീശുന്നേ
തിളങ്ങും മിന്നൽ വാളാന്നേ
ഒരത്താരെ നിൽക്കുന്നു
തുടുക്കും സൂര്യ തമ്പ്രാനോ
കൊടിയേറുന്നേ താളത്തിൽ പറകൊട്ടി പാടുന്നേ
ഇത് തച്ചോളി ചേകോൻ നാടൊരു മണ്ണിൻ ക്കഥയാണോ
പുതുവില്ലന്മാർക്കും നേർവഴി ചൊല്ലണ വിരുതൻക്കഥയാണോ (2)
മാനത്താരെ വീശുന്നേ
തിളങ്ങും മിന്നൽ വാളാന്നേ
കൊടിയേറുന്നേ താളത്തിൽ പറകൊട്ടി പാടുന്നേ
ഇത് തച്ചോളി ചേകോൻ നാടൊരു മണ്ണിൻ ക്കഥയാണോ
പുതുവില്ലന്മാർക്കും നേർവഴി ചൊല്ലണ വിരുതൻക്കഥയാണോ
കടലമ്മ കനിയണ കനിയല്ലേ
അലമാലകളുയരണ കരയല്ലേ
കാറ്റത്തും കോളതും കാത്തോണേ
ഈ കടലിന്റെ മക്കളെ കാത്തോണേ
വമ്പിൻ കൊമ്പെടുക്കും കുട്ടിക്കൊമ്പന്മാർ
ഈ നേരിൻ പോരിൽ പരിച്ചയെടുക്കുന്നേ (2)
ഉദിക്കും താരങ്ങൾ ..ആഹാ
തുടിക്കും പൂരങ്ങൾ ..ആഹാ
വരില്ലേ പൊന്നുംചൂടി മിന്നും കെട്ടി തീരത്താരാന്നോ
ഇന്നോളം പാടാപ്പാട്ടിൻ കാണാക്കൊമ്പേറാം
ഓ ..പെണ്ണാളെ പോരുന്നില്ലേ കൂടെ കൂട്ടീടാം (2)
കൂടെ കൂട്ടിരിക്കും കുട്ടിക്കേമന്മാർ
പല കോലം തുള്ളും കുട്ടിച്ചാത്തന്മാർ (2)
തുടിക്കും താളങ്ങൾ ..താളങ്ങൾ
മിടിപ്പിൻ നാളങ്ങൾ ..നാളങ്ങൾ
തരില്ലേ കാലം കൈയ്യാൽ മുന്നിൽ നീട്ടും തിങ്കൾ സമ്മാനം
നെഞ്ചോരം തുള്ളിത്തൂകും തീരാമോഹങ്ങൾ
എന്നാളും പൊങ്ങി പാറാൻ കാണാത്തീരങ്ങൾ (2)
(മാനത്താരെ വീശുന്നേ)