വെണ്‍മുകിലേതോ കാറ്റിന്‍

വെണ്‍മുകിലേതോ കാറ്റിന്‍ കയ്യില്‍
യാത്രയിലെന്ന പോലെ‌..
വെള്ളിനിലാവിന്‍ കോവില്‍ തേടി
പോവുകയാണ് മേലേ..
ഓ... ചിരിയുടെ തിരികള്‍ തെളിയുകയല്ലോ
മലരുകളൊരുപോല്‍ ഇതളിടുമല്ലോ
വിണ്ണിന്‍ പൊങ്കല്‍ വിരിയുംപോലെ
വെണ്‍മുകിലേതോ കാറ്റിന്‍ കയ്യില്‍
യാത്രയിലെന്ന പോലെ‌..
വെള്ളിനിലാവിന്‍ കോവില്‍ തേടി
പോവുകയാണ് മേലേ..

പുഴയുടെ കുളിരില്‍ കുളി കഴിയുന്നു
ശിശിരം ദൂരേ മായുന്നു
പുലരൊളി നാളം പവനലപോലേ
മിഴിയില്‍ താനേ ചേരുന്നു
മധുരിതമാരോ മലയുടെ കാതില്‍
കളകളമോടേ ചൊല്ലി
വരവായി വരവായി വസന്തവും

വെണ്‍മുകിലേതോ കാറ്റിന്‍ കയ്യില്‍
യാത്രയിലെന്ന പോലെ‌..
വെള്ളിനിലാവിന്‍ കോവില്‍ തേടി
പോവുകയാണ് മേലേ..

ഇളവെയിലോരോ വിരലടയാളം
മണ്ണിന്‍ മെയ്യില്‍ തൂകുന്നു
വനികയിലെങ്ങും ഇലയുടെ കുമ്പിള്‍
മഞ്ഞിന്‍ തീര്‍ത്ഥം വാങ്ങുന്നു
ചൊടിയിണ തന്നില്‍ മുരളികപോലെ
കുയിലുകളൊന്നായി പാടി
ഉണരൂ ഉണരൂ ഹൃദയമേ..

വെണ്‍മുകിലേതോ കാറ്റിന്‍ കയ്യില്‍
യാത്രയിലെന്ന പോലെ‌..
വെള്ളിനിലാവിന്‍ കോവില്‍ തേടി
പോവുകയാണ് മേലേ..
ഓ... ചിരിയുടെ തിരികള്‍ തെളിയുകയല്ലോ
മലരുകളൊരുപോല്‍ ഇതളിടുമല്ലോ
വിണ്ണിന്‍ പൊങ്കല്‍ വിരിയുംപോലെ
വെണ്‍മുകിലേതോ കാറ്റിന്‍ കയ്യില്‍
യാത്രയിലെന്ന പോലെ‌..
വെള്ളിനിലാവിന്‍ കോവില്‍ തേടി
പോവുകയാണ് മേലേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
venmukiletho kattin