കാമാരി തമ്പുരാന്റെ
കാമാരി ഭഗവാന്റെ കനകമണിവളയാരോ
പൂമകൾ തമ്പുരാന്റെ പൂമെത്തയാരാരോ
ആയിരം തലയുള്ളൊരാ സർപ്പദേവന്ന്
ആയില്യം മകത്തും നാൾ കളമെഴുത്ത് പിന്നെ
ആയിരം കുടത്തിങ്കൽ പാലൂട്ട് (കാമാരി..)
ചെമ്പൊന്നിൻ നിറമുള്ള വളർകൊടി കന്യകമാർ
കുമ്പിട്ടു തിരുമുൻപിൽ അറഞ്ഞു തുള്ളി (2)
താലിക്ക് മാർത്തട്ടിൽ കുരുത്തോല നല്ല
താരെതിർ കൈക്കുള്ളിൽ മണിപ്പൂങ്കുല (കാമാരി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kamari thamburante
Additional Info
ഗാനശാഖ: