ജനനം നിന്നെ
ജനനം നിന്നെ മരിക്കാൻ വിധിച്ചൂ
മരണം നിന്നെ പുണരാൻ മടിച്ചൂ
അങ്ങോട്ടുമിങ്ങോട്ടും കറങ്ങുന്നൂ
ആരോ വിട്ടൊരു കളിപ്പമ്പരം (ജനനം..)
വസന്തകാല സ്വപ്നത്തിൻ കുടിലൊന്നു
വാടകക്കെടുത്തു വിശ്രമിച്ചൂ (2)
കഠിനഹൃദയൻ കാര്യം നടത്തും
കാലം വന്നൂ കുടിയൊഴിച്ചൂ കുടിയൊഴിച്ചൂ (ജനനം..)
തണലില്ലാത്തൊരു പെരുവഴി തന്നിൽ
തളർന്നൂ തളർന്നൂ തല ചായ്ക്കുമ്പോൾ (2)
കാനൽ ജലത്തിൽ മോഹം കൊണ്ടൊരു
കളിവള്ളമിറക്കാൻ കൊതിക്കുന്നൂ കൊതിക്കുന്നൂ (ജനനം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Jananam ninne
Additional Info
ഗാനശാഖ: