ദിലീപ് ശങ്കർ
ഡൽഹിയിൽ ജനിച്ച ദിലീപ് ശങ്കർ പഠിച്ചതും വളർന്നതും എറണാകുളത്തായിരുന്നു. സെന്റ് ആൽബർട്ട്സ് കോളേജ്, എംജി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1998 -ൽ ഇറങ്ങിയ കല്ലു കൊണ്ടൊരു പെണ്ണ് എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് അദ്ദേഹം അഭിനയജീവിതത്തിന് തുടക്കമിടുന്നത്.
പിന്നീട് 2013 -ൽ ഏഴ് സുന്ദര രാത്രികൾ എന്ന സിനിമയിൽ അഭിനയിച്ചു. തുടർന്ന് അഞ്ചിലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം രണ്ട് സിനിമകളിൽ ഡബ്ബിംഗും ചെയ്തിട്ടുണ്ട്. സിനിമകൾ കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സുന്ദരി, പഞ്ചാഗ്നി, ബാലഗണപതി, പരസ്പരം, അമ്മയറിയാതെ... എന്നിവ ദീലിപ് അഭിനയിച്ച സീരിയലുകളിൽ ജനപ്രീതി നേടിയവയിൽ ചിലതാണ്. 2024 ഡിസംബറിൽ അദ്ദേഹം അന്തരിച്ചു.
ദിലീപ് ശങ്കറിന്റെ ഭാര്യ സുമ. അവർക്ക് രണ്ട് കുട്ടികൾ ഉണ്ട്.


