സോഫിയ പോൾ
Sophia Paul
സോഫിയ പോൾ: നിർമ്മാതാവ്. കൊല്ലം സ്വദേശിനിയായ സോഫിയ പോൾ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായിട്ട് ദുബായിലാണ്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘ബാംഗ്ലൂർ ഡെയ്സ്‘ ൻ്റെ സഹനിർമ്മാണം ഏറ്റെടുത്തുകൊണ്ടാണ് മലയാളം സിനിമാ രംഗത്തേക്ക് സോഫിയ പോൾ കടന്ന് വന്നത്.
വീക്കെന്റ് ബ്ലോക്ക്ബസ്റ്റേഴ്സ് എന്ന സോഫിയ പോളിൻ്റെ നിർമ്മാണകമ്പനി തുടർന്ന്, ഹിറ്റായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം, മിന്നൽ മുരളി എന്നീ സിനിമളും നിർമ്മിച്ചു. നിർമ്മാണകമ്പനി കൂടാതെ ദുബായിയിൽ ഹോട്ടൽ ബിസിനസും സോഫിയ നടത്തുന്നുണ്ട്.
ഭർത്താവ് പോൾ ജെയിംസ്. രണ്ട് മക്കൾ - സെഡിന് പോളും കെവിന് പോളും.