മൂടല്‍മഞ്ഞുമായി യാമിനീ

ആഹഹാ ..ഓഹോഹോ ..ആഹഹാ
ആഹഹാ...
മൂടല്‍മഞ്ഞുമായി യാമിനീ
വന്നൂ.. നിര്‍വൃതി ദായിനീ
നിന്‍ മലര്‍ശയ്യയില്‍ എന്നിലെ ലജ്ജകള്‍
ആദ്യമായി പൂവിടാന്‍ വെമ്പുമീ വേളയില്‍
മൂടല്‍മഞ്ഞുമായി യാമിനീ
വന്നൂ.. നിര്‍വൃതി ദായിനീ
നിന്‍ മലര്‍ശയ്യയില്‍ എന്നിലെ ലജ്ജകള്‍
ആദ്യമായി പൂവിടാന്‍ വെമ്പുമീ വേളയില്‍
മൂടല്‍മഞ്ഞുമായി യാമിനീ ...

എത്രനാള്‍ ഈ വിധം കാത്തിരുന്നു ഞാന്‍
എന്നുടൽ കുങ്കുമം നിന്നിൽ ചാർത്തുവാന്‍ (2)
സുഖലഹരികളില്‍ നവമധുരിമയില്‍..
ഒഴുകാന്‍ ഇഴുകാന്‍.. അരികില്‍ നില്പൂഞാന്‍
മൂടല്‍മഞ്ഞുമായി യാമിനീ
വന്നൂ.. നിര്‍വൃതി ദായിനീ
നിന്‍ മലര്‍ശയ്യയില്‍ എന്നിലെ ലജ്ജകള്‍
ആദ്യമായി പൂവിടാന്‍ വെമ്പുമീ വേളയില്‍
മൂടല്‍മഞ്ഞുമായി യാമിനീ ...

എന്നെ നിന്‍ ചുണ്ടിലെ വേണുവാക്കൂ നീ
എന്നെ നിന്‍ മാറിലെ മാലയാക്കൂ നീ (2)
മൃദുമൃദുലതയില്‍ ശരനഖ കലകള്‍
പതിയാന്‍ മുറിയാന്‍ തളരാന്‍ മോഹമായി

മൂടല്‍മഞ്ഞുമായി യാമിനീ
വന്നൂ.. നിര്‍വൃതി ദായിനീ
നിന്‍ മലര്‍ശയ്യയില്‍ എന്നിലെ ലജ്ജകള്‍
ആദ്യമായി പൂവിടാന്‍ വെമ്പുമീ വേളയില്‍
മൂടല്‍മഞ്ഞുമായി യാമിനീ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
moodal manjumayi

Additional Info

Year: 
1984
Lyrics Genre: 

അനുബന്ധവർത്തമാനം