നാളേ നാളേ ഇതുവരെ പുലരാത്ത നാളേ

നാളേ നാളേ.. ഇതുവരെ പുലരാത്ത നാളേ
എവിടേ..എവിടേ ..
നേതാക്കള്‍ ചൊല്ലുന്ന നല്ല നാളേ
എല്ലാര്‍ക്കും നാളെയെന്നത് മാത്രം
ഇന്നെന്നതാര്‍ക്കും വേണ്ട
നാളേ നാളേ.. ഇതുവരെ പുലരാത്ത നാളേ
എവിടേ..എവിടേ ..
നേതാക്കള്‍ ചൊല്ലുന്ന നല്ല നാളേ
നാളേ നാളേ..

വിശന്ന മര്‍ത്ത്യന് മുന്നില്‍
പലപല വര്‍ണ്ണക്കൊടികള്‍.. (2)
വാചാലതയുടെ കാറ്റുകളവയെ
പറത്തി നില്‍ക്കുമ്പോള്‍
പറത്തി നില്‍ക്കുമ്പോള്‍ ...
കൈകളില്‍ അവയുടെ ഭാരം പേറിയ
ജീവികളടിയുന്നു..
നാളേ നാളേ.. ഇതുവരെ പുലരാത്ത നാളേ
എവിടേ..എവിടേ ..
നേതാക്കള്‍ ചൊല്ലുന്ന നല്ല നാളേ
നാളേ നാളേ..

ഒഴിഞ്ഞ പാത്രവുമായി
തെരുവിലിരിപ്പൂ ജനനീ..  (2)
മേലേ ലഹരിതന്‍ മേടയിലൊരുപിടി
മക്കള്‍ സുഖിക്കുമ്പോള്‍..
മക്കള്‍ സുഖിക്കുമ്പോള്‍..
തൊഴിലാളികളുടെ കൈകള്‍ മാത്രം
അമ്മേ നിന്നെ പോറ്റാന്‍...അമ്മേ.. അമ്മേ..
അമ്മേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
naale naale ithuvare

Additional Info

Year: 
1984
Lyrics Genre: 

അനുബന്ധവർത്തമാനം