വെള്ളിച്ചിലങ്കയണിഞ്ഞ്
ആ..ആ ..ആ
വെള്ളിച്ചിലങ്കയണിഞ്ഞ് വാടീ
കുന്നിന്‍ മടിത്തട്ടിലോടി വാടീ (2)
പെണ്ണേ നദിപ്പെണ്ണേ ഒന്നുവരൂ
ഉള്ളില്‍ കുളിരുകള്‍ കോരിത്തരൂ (2)
വെള്ളിച്ചിലങ്കയണിഞ്ഞ് വാടീ
കുന്നിന്‍ മടിത്തട്ടിലോടി വാടീ
ലല്ലല്ല ലാലല്ല ..ലല്ലല്ല..ലാലല്ല
ആഴക്കടലിന്റെ കാമുകി നീ
ആയിരം മുത്തുള്ള സുന്ദരി നീ...ആ..ആ (2)
തീരങ്ങളോടെന്ത് ചൊല്ലിയാലും
കള്ളങ്ങളെല്ലാം എനിക്കറിയാം
നിന്റെ കള്ളങ്ങളെല്ലാം... ഉഹും ..ഉഹും
കള്ളങ്ങളെല്ലാം... ഉഹും ..ഉഹും
കള്ളങ്ങളെല്ലാം എനിക്കറിയാം.. ഉം ..ഉം ..ആ
വെള്ളിച്ചിലങ്കയണിഞ്ഞ് വാടീ
കുന്നിന്‍ മടിത്തട്ടിലോടി വാടീ
ആ ..ആ ..ആ
മേഘങ്ങള്‍ വെള്ള റവുക്കയിട്ടു
ഓരങ്ങള്‍ അല്ലിക്കടുക്കനിട്ടു..ആ ..ആ (2)
ഓളങ്ങളോടെന്തു ചൊല്ലിയാലും
ഓരോ തുടിപ്പും നിനക്കറിയാമെന്റെ
ഓരോതുടിപ്പും..ഉഹും ഉഹും ..
ഓരോതുടിപ്പും...ഉഹും ഉഹും ..
ഓരോ തുടിപ്പും നിനക്കറിയാം ..ഉം .ഉം ..ഉം ..ആ
വെള്ളിച്ചിലങ്കയണിഞ്ഞ് വാടീ
കുന്നിന്‍ മടിത്തട്ടിലോടി വാടീ
പെണ്ണേ നദിപ്പെണ്ണേ ഒന്നുവരൂ
ഉള്ളില്‍ കുളിരുകള്‍ കോരിത്തരൂ
വെള്ളിച്ചിലങ്കയണിഞ്ഞ് വാടീ
കുന്നിന്‍ മടിത്തട്ടിലോടി വാടീ
ലല്ലല്ല ലാലല്ല ലല്ലല്ല