മഴവില്‍ക്കൊടിയും തോളിലേന്തി
ബീനേ ബീനേ വരൂ വരൂ ബീനേ
മഴവില്‍ക്കൊടിയും തോളിലേന്തി
മാരിക്കാറിനു മയിലാട്ടം
കരളിന്നുള്ളില്‍ മനസ്സിന്നുള്ളില്‍
മോഹങ്ങള്‍ക്കൊരു തിരനോട്ടം
ആ...മഴവില്‍ക്കൊടി തോളിലേന്തി
മാരിക്കാറിനു മയിലാട്ടം
കരളിന്നുള്ളില്‍ മനസ്സിന്നുള്ളില്‍
മോഹങ്ങള്‍ക്കൊരു തിരനോട്ടം
ബീനേ ബീനേ വരൂ വരൂ ബീനേ
വാര്‍മുടിക്കെട്ടില്‍ വാരിച്ചൂടിയ
വാസനപ്പൂവുകള്‍ വാടിയപ്പോള്‍ (2)
വെള്ളിനിലാവല നെയ്തൊരു പൂന്തുകില്‍
അലസമഴിഞ്ഞത് ഞാന്‍ കണ്ടു
നീ പൗര്‍ണ്ണമിയായത് ഞാന്‍ കണ്ടു
വരൂ സഖീ ...ആ ..ആ
മഴവില്‍ക്കൊടിയും തോളിലേന്തി
മാരിക്കാറിനു മയിലാട്ടം
കരളിന്നുള്ളില്‍ മനസ്സിന്നുള്ളില്‍
മോഹങ്ങള്‍ക്കൊരു തിരനോട്ടം
ബീനേ ബീനേ വരൂ വരൂ ബീനേ
ഇന്നലെ രാവില്‍ പൂത്തനിലാവില്‍
നമ്മളൊരുക്കിയ ശയ്യയില്‍ (2 )
നിന്‍ മൃദുമന്ദസ്മിതങ്ങള്‍ വിടര്‍ത്തിയ
പൂക്കളിറുത്തത് ഞാനല്ലേ
പൊന്‍കനവുകള്‍ നെയ്തതു നാമല്ലേ
വരൂ സഖീ ആ ആ ..
(മഴവില്‍ക്കൊടിയും തോളിലേന്തി)