കടലിന്നക്കരെ

കടലിന്നക്കരെ നിന്നും വന്നവനാരോ
കാറ്റോ കാമുകനോ
കാറ്റല്ല കാറ്റല്ല കാമുകനാണല്ലോ
 
കരളിൻ മുത്തുകൾ തൂകാൻ വന്നവളാരാരോ
തിരയോ കാമുകിയോ
തിരയല്ല തിരയല്ല കാമുകിയാണല്ലോ
 
 
മുത്തുച്ചിലങ്കകൾ ചാർത്തിയ കാമുകി
ചിപ്പികൾ തേടി നടന്നു
പഞ്ചവർണ്ണപളുങ്കുമാലകൾ
കോർത്തു കോർത്തു നടന്നു
രാവും പകലും പോയതവളറിഞ്ഞില്ലാ
 
മാലകൾ കോർത്തെടുത്തില്ലേ
മാരനു ചാർത്തിയതില്ലേ
 
തെക്കൻ കാറ്റിൻ തേരിലവളുടെ
അരികിലവൻ വന്നപ്പോൾ"
കൈയ്യിലിരുന്നൊരു മാലയുമൊപ്പം
മെയ്യിലെ ചൂടും നൽകി
വന്നൂ പുൽകി ചുംബനമലരുകളേകി
മലരിൻ മാറിൽ ചെപ്പുകളിൽ
കൈകൾ തഴുകിയതില്ലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kadalinakkare

Additional Info

അനുബന്ധവർത്തമാനം