അത്യുന്നതങ്ങളില്‍ ആകാശവീഥിയില്‍

അത്യുന്നതങ്ങളില്‍ ആകാശവീഥിയില്‍
സ്വര്‍ഗ്ഗീയഗീതം മുഴങ്ങി
അഗ്നിച്ചിറകുള്ള മാലാഖമാര്‍ നില്‍ക്കെ
യേശുദേവന്‍ ഉയര്‍ത്തു
വിശ്വസിക്കുന്നു ഞങ്ങള്‍
നിന്നില്‍ ആശ്വസിക്കുന്നു ഞങ്ങള്‍(2)

നിന്റെ സ്നേഹത്തിന്‍ മുന്തിരിത്തോപ്പില്‍
എന്നും ഉറങ്ങുന്നു ഞങ്ങള്‍ (2)
നിന്റെ രക്തത്തില്‍ മണ്ണില്‍ മര്‍ത്യന്റെ
പാപങ്ങളെല്ലാം നീ കഴുകി
നിന്റെ രാജ്യം വരേണം
മണ്ണില്‍ സ്വര്‍ഗ്ഗരാജ്യം വരേണം (2)
ആ ..ആ

ഈ പ്രപഞ്ചത്തിന്‍ സ്വര്‍ഗ്ഗീയ സംഗീതം
നീയെന്നറിയുന്നു ഞങ്ങള്‍
നിന്റെ ലോകത്തില്‍ ഞങ്ങളിതെന്നും
പ്രാര്‍ഥിച്ചു നീ കനിയേണമേ
നിന്റെ രാജ്യം വരേണം
മണ്ണില്‍ സ്വര്‍ഗ്ഗരാജ്യം വരേണം (2)

അത്യുന്നതങ്ങളില്‍ ആകാശവീഥിയില്‍
സ്വര്‍ഗ്ഗീയഗീതം മുഴങ്ങി
അഗ്നിച്ചിറകുള്ള മാലാഖമാര്‍ നില്‍ക്കെ
യേശുദേവന്‍ ഉയര്‍ത്തു
വിശ്വസിക്കുന്നു ഞങ്ങള്‍
നിന്നില്‍ ആശ്വസിക്കുന്നു ഞങ്ങള്‍(2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
athyunnathangalil akashaveedhiyil

Additional Info

അനുബന്ധവർത്തമാനം