ഈ കുളിര്‍ നിശീഥിനിയില്‍
ഈ കുളിര്‍ നിശീഥിനിയില്‍ ഉറങ്ങിയോ
ഓമനത്തിങ്കളേ
ഹേമന്തരാവിന്‍ മണിയറയില്‍
ഈ ഹേമന്തരാവിന്‍ മണിയറയില്‍
ഇന്നെന്റെ ആദ്യരാത്രിയല്ലേ
ഈ കുളിര്‍ നിശീഥിനിയില്‍ ഉറങ്ങിയോ
ഓമനത്തിങ്കളേ
ഈ പുഴയോരത്തു പാതിരാവില്‍
വെള്ളിവിരിയ്ക്കുവാന്‍ ഈ വഴിവന്നത്
പൂനിലാവോ നിന്റെ പുഞ്ചിരിയോ (2)
പൂര്‍ണ്ണേന്ദുവോ പെണ്ണിന്റെ മാറിലെ
പാലൊളി പൂമ്പട്ടു ചേലയല്ലേ
അത് പാലൊളിപ്പൂമ്പട്ടു ചേലയല്ലേ
ഈ കുളിര്‍ നിശീഥിനിയില്‍ ഉറങ്ങിയോ
ഓമനത്തിങ്കളേ
പൂമഴപെയ്യുന്ന വീഥിയാകെ
സ്വാഗതമോതുവാന്‍ പാട്ടുകള്‍ പാടുവാന്‍
വന്നതാരോ മധുചന്ദ്രികയോ (2)
രാഗാര്‍ദ്രയായ് മണവാട്ടിയായെന്നും
മാറില്‍ മയങ്ങുന്ന പാട്ടുകാരി
നിന്റെ മാറില്‍ മയങ്ങുന്ന പാട്ടുകാരി
ഈ കുളിര്‍ നിശീഥിനിയില്‍ ഉറങ്ങിയോ
ഓമനത്തിങ്കളേ
ഹേമന്തരാവിന്‍ മണിയറയില്‍
ഈ ഹേമന്തരാവിന്‍ മണിയറയില്‍
ഇന്നെന്റെ ആദ്യരാത്രിയല്ലേ
ലാലാലലാല
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
ee kulir nisheedhiniyil