പൊന്നുണ്ണി ഞാന്‍ നിന്റെ

പൊന്നുണ്ണി ഞാന്‍ നിന്റെ നെഞ്ചോരം ചേരാന്‍
അമ്മേ കിങ്ങിണി കൊഞ്ചുന്നേ
അമ്പോറ്റിയായി നിന്റെ ആത്മാവില്‍ വാഴാന്‍
നന്മേ കണ്മണി ഞാനില്ലേ
താരാട്ടിലായ് നീരാടുവാന്‍
കര തല്‍പ്പത്തിലായി ചാഞ്ചാടുവാന്‍
കണ്ണന്‍ കൈ നീട്ടി നിന്നേ നിന്‍ മുന്നില്‍
പൊന്നുണ്ണി ഞാന്‍ നിന്റെ നെഞ്ചോരം ചേരാന്‍
അമ്മേ കിങ്ങിണി കൊഞ്ചുന്നേ
അമ്പോറ്റിയായി നിന്റെ ആത്മാവില്‍ വാഴാന്‍
നന്മേ കണ്മണി ഞാനില്ലേ

പൊന്നോണമായി നീ കരളിന്‍ താളില്‍
പൊന്നുമ്മ നല്‍കീ കവിളിന്‍ പൂവില്‍
തിരയുന്നു എന്നെ നീ മിഴി രണ്ടും ചിമ്മി ചിമ്മി
വന്നു പിന്നാലെ നിഴലാകുന്നപോലേ
നിറയും സൗഭാഗ്യമേ
നറു തീനാളമായി  മിന്നി നീ
ഈ ജന്മ നാളില്‍
ഇന്നും കുഞ്ഞല്ലേ ഇവനെന്നും കുഞ്ഞല്ലേ
ഇന്നും കുഞ്ഞല്ലേ ഇവനെന്നും കുഞ്ഞല്ലേ

പൊന്നുണ്ണി ഞാന്‍ നിന്റെ നെഞ്ചോരം ചേരാന്‍
അമ്മേ കിങ്ങിണി കൊഞ്ചുന്നേ
അമ്പോറ്റിയായി നിന്റെ ആത്മാവില്‍ വാഴാന്‍
നന്മേ കണ്മണി ഞാനില്ലേ

ഓങ്കാരമായി നീ പുലരിച്ചേലില്‍
കര്‍പ്പൂരമായി നീ മനസ്സിന്‍ കയ്യില്‍
തെളിയുന്നേ എന്നെന്നും
കണിയാണെന്നാലും നീയേ
ഉള്ളില്‍ തീയോടെ പടിവാതില്‍ ചാരാതെ
ഉരുകും വാത്സല്യമേ
ഒരു പാലാഴിയാണമ്മേ നീ ഈ ജന്മമാകേ
ഞാനോ മുത്തല്ലേ തിരുനാവിന്‍ മുത്തല്ലേ
ഞാനോ മുത്തല്ലേ തിരുനാവിന്‍ മുത്തല്ലേ

പൊന്നുണ്ണി ഞാന്‍ നിന്റെ നെഞ്ചോരം ചേരാന്‍
അമ്മേ കിങ്ങിണി കൊഞ്ചുന്നേ
അമ്പോറ്റിയായി നിന്റെ ആത്മാവില്‍ വാഴാന്‍
നന്മേ കണ്മണി ഞാനില്ലേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ponnunni njan ninte

Additional Info

Year: 
2007
Lyrics Genre: 

അനുബന്ധവർത്തമാനം