വെള്ളിവാള് കയ്യിലേന്തി
വെള്ളിവാള് കയ്യിലേന്തി അനലൊളി
ഉള്ള കണ്ണുമായി നിന്ന ഭഗവതി
കദന വഴിയിലടിയുമടിയനരുളുക ശരണം
ഭൈരവി.. ഈശ്വരീ...
അന്ന പൂർണ്ണേ നീയെന്നുമാധാരം
മഞ്ഞളാടി ഞാൻ വെള്ളി നാൾതോറും
പാഹി പാഹി ദേവീ നീയേ
പാപ ശാപതാപമൊന്നു തീരാൻ
പാദപങ്കജങ്ങളൊന്നു ചേരാൻ
കൈ കൂപ്പുന്നേ ശാകോദരിയായൊരു മായേ
വെള്ളിവാള് കയ്യിലേന്തി അനലൊളി
ഉള്ള കണ്ണുമായി നിന്ന ഭഗവതി
കദന വഴിയിലടിയുമടിയനരുളുക ശരണം
ഭൈരവി.. ഈശ്വരീ...
ഉദയം നീയേ ഉയരും നീയേ
ഉണ്മയാകുന്നതും നീയേ (2)
ആശ്രിത വത്സല നീയേ ദേവീ.. ആ ..ആ
ശിവപാതിയായതും നീയല്ലേ
ശിവമായോരമ്മയും നീയല്ലേ
ഇരുളിന്റെ ബന്ധനം തീരില്ലേ
കനിവിന്റെ ചന്ദനം തൂകില്ലേ
ശങ്കരീ ... വന്ദനം.. വന്ദനം ..വന്ദനം
വെള്ളിവാള് കയ്യിലേന്തി അനലൊളി
ഉള്ള കണ്ണുമായി നിന്ന ഭഗവതി
കദന വഴിയിലടിയുമടിയനരുളുക ശരണം
ഭൈരവി.. ഈശ്വരീ... ആ ..ആ
അറിവും നീയേ അലിവും നീയേ
ആദിമാധ്യാന്തവും നീയേ
നീ സ ധ നീ രീ സ
സ സ രി സ സ ഗ രി
രി മ ഗ ഗ മ ഗ രി സ
രി രി ഗ രി രി മ ഗ
ഗ മ പ മ ധ മ പ മ ഗ രി
രി ഗ മ പ ധ ധ മ പ ധ നീ
മ പ ധ നീ സാ
സ സ രി രി നീ നീ സ സ
ധ രി സാ നീ ധ ധ പ പ മ മ പ പ
ഗ മ ധ പ ധ ധ പ നി നീ ധ നീ സ
സ സ നീ നി സ രി ഗ
ആ ..ആ
അറിവും നീയേ അലിവും നീയേ
ആദിമാധ്യാന്തവും നീയേ
അംബുജ വാസിനി നീയെ തായേ
ആ ..ആ ..ആ ...ആ
അഴലിന്റെ ബന്ധുവോ ഞാനല്ലേ
അടിയന്റെ സങ്കടം കാണില്ലേ
അലിവുള്ള സാന്ത്വനം നീയല്ലേ
മനസ്സിന്റെ കോവിലിൽ നീയില്ലേ
നീയില്ലേ വൈകരീ ..വന്ദനം ..വന്ദനം..വന്ദനം
വെള്ളിവാള് കയ്യിലേന്തി അനലൊളി
ഉള്ള കണ്ണുമായി നിന്ന ഭഗവതി
കദന വഴിയിലടിയുമടിയനരുളുക ശരണം
ഭൈരവി.. ഈശ്വരീ... ആ ..ആ
അന്ന പൂർണ്ണേ നീയെന്നുമാധാരം
മഞ്ഞളാടി ഞാൻ വെള്ളി നാൾതോറും
പാഹി പാഹി ദേവീ നീയേ
പാപ ശാപതാപമൊന്നു തീരാൻ
പാദപങ്കജങ്ങളൊന്നു ചേരാൻ
കൈ കൂപ്പുന്നേ ശാകോദരിയായൊരു മായേ
വെള്ളിവാള് കയ്യിലേന്തി അനലൊളി
ഉള്ള കണ്ണുമായി നിന്ന ഭഗവതി
കദന വഴിയിലടിയുമടിയനരുളുക ശരണം
ഭൈരവി.. ഈശ്വരീ... ഈശ്വരീ..ഈശ്വരീ