ഇനിയൊരു നാളിൽ
ഇനിയൊരു നാളിൽ
നമ്മുടെ മുന്നിൽ ഇതുപോലൊരു സന്ധ്യയിൽ
പുഞ്ചിരിപ്പൂവിന്റെ കുങ്കുമവുകൊണ്ടൊരാളു വരും
ഒരാളു വരും...
ഇനിയൊരു നാളിൽ
നമ്മുടെ മുന്നിൽ ഇതുപോലൊരു സന്ധ്യയിൽ
പുഞ്ചിരിപ്പൂവിന്റെ കുങ്കുമവുകൊണ്ടൊരാളു വരും
ഒരാളു വരും...ആ...
ഒരു പാതി...
ഒരു പാതി നിന്നെപ്പോലെ
പിന്നൊരുപാതി എന്നെപ്പോലെ
ഒരു പാതി നിന്നെപ്പോലെ
പിന്നൊരുപാതി എന്നെപ്പോലെ
അവളൊരു മുഴുതിങ്കളായിരിക്കും
നിന്റെ അഴകുള്ള ചിരിപോലും കവർന്നിരിക്കും
അവൾ കവർന്നിരിക്കും...
അവളൊരു മുഴുതിങ്കളായിരിക്കും
നിന്റെ അഴകുള്ള ചിരിപോലും കവർന്നിരിക്കും
അവൾ കവർന്നിരിക്കും...
ഒരിയ്ക്കലും അവൾക്കെന്റെ ഒടുങ്ങാത്ത ദുരിതത്തിൻ
ഓഹരി നല്കരുതേ.. ഓഹരി നല്കരുതേ
എന്റെ കണ്മണിയെ പൊന്നുപോലെ നോക്കും ഞാൻ
എന്റെ കണ്മണിയെ പൊന്നുപോലെ നോക്കും ഞാൻ
എന്റെ കണ്മണിയെ പൊന്നുപോലെ നോക്കും ഞാൻ
എന്റെ കണ്മണിയെ പൊന്നുപോലെ നോക്കും ഞാൻ
ഇനിയൊരു നാളിൽ നമ്മുടെ മുന്നിൽ
ഇതുപോലൊരു സന്ധ്യയിൽ
പുഞ്ചിരിപ്പൂവിന്റെ കുങ്കുമവുകൊണ്ടൊരാളു വരും
ഒരാളു വരും..
ഒരു പാതി...
നിന്നെപ്പോലെ ഒരു പാതി
നിന്നെപ്പോലെ...
അവനൊരു മണിവർണ്ണനായിരിക്കും നിന്റെ
തനിരൂപം തിടമായി വന്നവതരിക്കും
അവൻ അവതരിക്കും..
അവനൊരു മണിവർണ്ണനായിരിക്കും നിന്റെ
തനിരൂപം തിടമായി വന്നവതരിക്കും
അവൻ അവതരിക്കും..
ഒരിയ്ക്കലും അവനെന്റെ അടങ്ങാത്ത വിഷമത്തിൻ
നാടകമാടരുതേ... നാടകമാടരുതേ
എന്റെ പൊന്നുമോനെ കണ്ണിലുണ്ണിയാക്കും ഞാൻ
എന്റെ പൊന്നുമോനെ കണ്ണിലുണ്ണിയാക്കും ഞാൻ
എന്റെ പൊന്നുമോനെ കണ്ണിലുണ്ണിയാക്കും ഞാൻ
എന്റെ പൊന്നുമോനെ കണ്ണിലുണ്ണിയാക്കും ഞാൻ
ഇനിയൊരു നാളിൽ നമ്മുടെ മുന്നിൽ
ഇതുപോലൊരു സന്ധ്യയിൽ
പുഞ്ചിരിപ്പൂവിന്റെ കുങ്കുമവുകൊണ്ടൊരാളു വരും ഒരാളു വരും