ആജന്മസൗഭാഗ്യമേ

 

   

ആജന്മ സൗഭാഗ്യമേ നിന്റെ നീലനേത്രങ്ങളിൽ
നീ ചൂടി നിൽക്കുമീ നീരസം പോലും മനോജ്ഞം
വരൂ നീയെന്റെ രോമാഞ്ചമല്ലേ
എന്റെ ജീവന്റെ സംഗീതമല്ലേ
( ആ ജന്മസൗഭാഗ്യമേ..)

ആ..ആ.ആ..ആ
പനിനീരു മെയ്യുന്ന മലരേ
ഇവൾ പരിഭവിച്ചിങ്ങനെ നിന്നാൽ (2)
ഈ കവിളിലെ കൽഹാരസൂനങ്ങൾ പിന്നെയും
കമനീയ വർണ്ണങ്ങൾ ചൂടും
നീ വെറും കാട്ടുപൂച്ചെണ്ടായ് മാറും
( ആ ജന്മസൗഭാഗ്യമേ..)

സുഖമുള്ള മാവേലി കാറ്റേ
നിന്റെ കുളിരുള്ള ചാമരം വീശൂ
ഈ കടമിഴിക്കോണിൽ നിന്നെയ്യുന്ന നീരസം
പരിലാളനങ്ങളാൽ മാറ്റൂ
ഈ നറുംമേനിയിൽ കസ്തൂരി പൂശൂ

ആ..ആ.ആ.ആ.
കനകാഭിഷേകങ്ങളോടെ
നീലക്കലയേന്തി നീങ്ങും നിലാവേ (2)
എൻ മനസ്സിലെ സങ്കല്പ റാണിക്ക് നിന്നിലും
മഹനീയ സൗന്ദര്യമില്ലേ
എൻ പ്രിയക്കെങ്ങും കളങ്കമില്ലല്ലോ
( ആ ജന്മസൗഭാഗ്യമേ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Aajanma Saubhaagyame

Additional Info

അനുബന്ധവർത്തമാനം