ശംഖുമുഖം കടപ്പുറത്തൊരു
ഓ ഓഹോഹോ
ശംഖുമുഖം കടപ്പുറത്തൊരു സായംകാലം
ചന്ദ്രമുഖീ..
നമ്മളൊന്നിച്ചു പോയകാര്യം ഓർമ്മയുണ്ടോ
സഖീ ഓർമ്മയുണ്ടോ ..
ഓർമ്മയുണ്ടോ നിനക്കോർമ്മയുണ്ടോ
ശംഖുമുഖം കടപ്പുറത്തൊരു സായംകാലം
പണ്ടൊരുനാൾ..
നമ്മളൊന്നിച്ചു പോയനേരം
കാറ്റുവീശി കടൽക്കാറ്റുവീശി
കാറ്റുവീശി കടൽക്കാറ്റുവീശി...
തീരത്തിൽ കാറ്റിൻ താളത്തിൽ തല്ലും ഓളത്തിൽ..
നീന്തിക്കേറും വള്ളം തുള്ളി. തുള്ളി
തുള്ളി തുള്ളി തുള്ളി ത്തുള്ളി
പൊക്കത്തിൽ പൊങ്ങും വെള്ളത്തിൽ
തുള്ളും വള്ളത്തിൽ
മത്തിക്കൂമ്പാരങ്ങൾ തേടിത്തേടി
തേടി തേടി പോകുന്നോരേ..
നീരാഴിക്കാരേ നീരാളം ചാർത്തി..
നിൻ മേനിയ്ക്കാരേ രോമാഞ്ചം ചാർത്തി
ശംഖുമുഖം കടപ്പുറത്തൊരു സായംകാലം
പണ്ടൊരുനാൾ..
നമ്മളൊന്നിച്ചു പോയനേരം
കാറ്റുവീശി കടൽക്കാറ്റുവീശി
കാറ്റുവീശി കടൽക്കാറ്റുവീശി
ലാലാലാ ലാലാലാ
ലാലാലാ ലാലാലാ
വെള്ളങ്ങൾ പാരാവാരങ്ങൾ പൂരാഘോഷങ്ങൾ
തീരം തോറും ഉള്ളം തുള്ളിത്തുള്ളി
തുള്ളി തുള്ളി തുള്ളിത്തുള്ളി
തക്കത്തിൽ വന്നെൻ ചിത്തത്തിൽ തന്ന മുത്തത്തിൽ
ഇറ്റിറ്റൂറും രാഗം പാടി പാടി
പാടിപ്പാടി പോകും പെണ്ണേ
നിൻ മാറത്താരേ സിന്ദൂരം പൂശി
ചെമ്മാനത്താരേ ചെഞ്ചായം പൂശി
ശംഖുമുഖം കടപ്പുറത്തൊരു സായംകാലം
ചന്ദ്രമുഖീ..
നമ്മളൊന്നിച്ചു പോയകാര്യം ഓർമ്മയുണ്ടോ
സഖീ ഓർമ്മയുണ്ടോ..
ഓർമ്മയുണ്ടോ നിനക്കോർമ്മയുണ്ടോ..